കൊടുംചൂടില്‍ ആശ്വാസമായി മഴയെത്തും; ഒപ്പം ഇടിമിന്നലും

കൊടുംചൂടില്‍ ആശ്വാസമായി മഴയെത്തും; ഒപ്പം ഇടിമിന്നലും

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച്‌ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.വരും മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Spread the love
See also  ഊരകം സർഗ്ഗമിത്ര കലാഗ്രാമത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ വേനലവധി ക്യാമ്പ് ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top