കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും ; ആദ്യഘട്ടത്തില്‍ 50 പേര്‍ വരെ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിടും ; ആദ്യഘട്ടത്തില്‍ 50 പേര്‍ വരെ

കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും.അന്തിമ തീരുമാനത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇത്തവണ ആകെ 90 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 36 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി.

40 മുതല്‍ 50 വരെ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നത്. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലൂം സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായിട്ടാണ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ബാക്കിയുള്ള സീറ്റുകളിലെ പ്രഖ്യാപനം ബുധനാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കും.

ഇതിനോടകം തന്നെ സിപിഐഎമ്മും സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍ഡിഎ യും 50 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിരിക്കുകയാണ്. മത്സരിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസിനുള്ളില്‍ തുടരുകയാണ്. അദ്ദേഹം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ് നടക്കുക. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 23 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 26 നും സൂക്ഷ്മപരിശോധന മാര്‍ച്ച്‌ 24 നുമാണ്. മെയ് 4 നാണ് വോട്ടെണ്ണല്‍. മെയ് ആറിനുള്ളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

Spread the love
See also  മറ്റത്തൂർ ചാഴിക്കാട് ഫർണീച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top