പ്രധാനമന്ത്രിയുടെ സന്ദർശനം;തൃശൂർ നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം;തൃശൂർ നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുംനാഥ ക്ഷേത്ര പരിസരത്തും നാളെ വൈകീട്ട് വരെ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. സന്ദർശന സമയത്തിന് ഒരുമണിക്കൂർ മുമ്പ് തന്നെ ട്രെയിലർ പോലുള്ള മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ തൃശൂർ നഗരാതിർത്തിയില്‍ പ്രവേശിക്കുവാൻ പാടുള്ളതല്ല. പ്രധാനമന്ത്രി പോയതിനുശേഷം മാത്രമേ പ്രസ്തുത വാഹനങ്ങള്‍ക്ക് പ്രവേശനം അനുവധിക്കുകയുള്ളൂ. ഈ വാഹനങ്ങള്‍ അതാത് ഹൈവേകളില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാതെ പാർക്ക് ചെയ്യേണ്ടതാണ്. സ്വകാര്യ ബസുകള്‍ക്ക് നാളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല.

Spread the love
See also  തൃശ്ശൂരിൽ മിന്നൽ ചുഴലി: വ്യാപക നാശനഷ്ടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top