തൃശൂരിനെ ഇളക്കിമറിച്ച്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ; എൻഡിഎ സ്ഥാനാര്‍ഥികളും മോദിക്കൊപ്പം

തൃശൂരിനെ ഇളക്കിമറിച്ച്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ; എൻഡിഎ സ്ഥാനാര്‍ഥികളും മോദിക്കൊപ്പം

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‍ഡ് ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ ഇളക്കി മറിക്കുന്നത്.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാല്‍, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയില്‍ അണിനിരക്കുകയാണ്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.

Spread the love
See also  PUDUKADNEWS.com ആമ്പല്ലൂർ അടിപ്പാതയുടെ പാർശ്വഭിത്തിയിൽ ലോറി ഇടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top