യുവനടിയുടെ പീഡനപരാതിയെ തുടർന്ന് അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ ബി. രഞ്ജിത്തിന് ജാമ്യമില്ല. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.ആരോഗ്യപ്രശ്നമായി കരള്‍മാറ്റ ശസ്ത്രക്രിയ നടന്നുവെന്ന വാദത്തില്‍, രണ്ടു വർഷം മുൻപല്ലേ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതെന്ന് കോടതി. 24 മണിക്കൂർ കൂടുമ്പോള്‍ മെഡിക്കല്‍ പരിശോധന നടത്തണം. ചൊവ്വാഴ്ച രഞ്ജിത്ത് കോടതിയില്‍ ഹാജരാകണം. രഞ്ജിത്തിനെ എറണാകുളം നോർത്ത് വനിത പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.



