35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയില്‍ വയോധിക വീണു; തോളിലേറ്റി മുകളിലെത്തിച്ച്‌ എസ്‌ഐ

35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയില്‍ വയോധിക വീണു; തോളിലേറ്റി മുകളിലെത്തിച്ച്‌ എസ്‌ഐ

മഴവെള്ള സംഭരണിയില്‍ വീണ വയോധികയെ രക്ഷിച്ചു. പഴുവില്‍ കുറുമ്പിലാവ് കളരിയക്കല്‍ ലീല (75) യാണ് 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയില്‍ വീണത്.

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജിൻ്റെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അപകടം നടന്നത്. ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയായിരുന്നു ഇത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലെ സംഘം വയോധികയെ രക്ഷിച്ചു.

എസ്‌ഐ രാജേഷ് കയറുപയോഗിച്ച്‌ കുഴിയിലേക്ക് ഇറങ്ങി. വയോധികയെ തോളിലെടുത്ത എസ്‌ഐയെ സഹപ്രവർത്തകർ കയർ വലിച്ച്‌ മുകളിലേക്ക് എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ലീലയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ രമേശ് ചന്ദ്രന്‍, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി.

Spread the love
See also  ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top