സ്വർണ വിലയില്‍ ഇടിവ്;പവന് 280 രൂപ കുറഞ്ഞു

സ്വർണ വിലയില്‍ ഇടിവ്;പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ വിലകള്‍ താരതമ്യം ചെയ്യുമ്പോഴാണ് സ്വർണ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.22 കാരറ്റ് സ്വർണത്തിന് 1 പവന് 1,11,800 രൂപയാണ് വില വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,12,080 രൂപയായിരുന്നു. ഇന്നേക്ക് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്.

വിവിധ കാരറ്റുകളിലെ വില വിവരങ്ങള്‍:

സ്വർണത്തിന്റെ വിവിധ വിഭാഗങ്ങളിലെ വില നിലവാരം താഴെ പറയുന്ന രീതിയിലാണ്:

22 കാരറ്റ്: ഗ്രാമിന് 13,975 രൂപ (പവന് 1,11,800 രൂപ) – 35 രൂപ ഇടിഞ്ഞു

18 കാരറ്റ്: ഗ്രാമിന് 11,485 രൂപ (പവന് 91,880 രൂപ) – 30 രൂപ ഇടിഞ്ഞു

14 കാരറ്റ്: ഗ്രാമിന് 8,945 രൂപ (പവന് 71,560 രൂപ) – 20 രൂപ ഇടിഞ്ഞു

9 കാരറ്റ്: ഗ്രാമിന് 5,765 രൂപ (പവന് 46,120 രൂപ) – 15 രൂപ ഇടിഞ്ഞു

വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,550 രൂപയാണ് ഇന്നത്തെ വില.

Spread the love
See also  വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ, സില്‍വര്‍ ലൈനിന് പകരം പദ്ധതി, ഉറ്റുനോക്കി കേരളം; സതീശൻ സര്‍ക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top