സ്വര്‍ണവില ഇന്നും വീണു… ഗ്രാമിന് കുറഞ്ഞത് 130 രൂപ

സ്വര്‍ണവില ഇന്നും വീണു… ഗ്രാമിന് കുറഞ്ഞത് 130 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ വൈകീട്ട് നേരിയ തോതില്‍ കയറിയ സ്വര്‍ണ വിലയാണ് ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞത്.ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് കൂറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 14150 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14020 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണം ഇന്ന് 112160 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഇന്നലെ വൈകീട്ട് 113200 രൂപ എന്ന നിലയിലാണ് സ്വര്‍ണ വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. പവന്‍ വിലയില്‍ 1040 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.

Spread the love
See also  പി കെ ചാത്തൻ മാസ്റ്റർ ദിനാചരണം; ജാതീയമായ ബഹിഷ്ക്കരണത്തിൻ്റെ വേദിയായി കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അകത്തളങ്ങൾ മാറുകയാണെന്ന് പുന്നല ശ്രീകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top