സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള12 ജില്ലകളിലും യെല്ലോ അലേർട്ടാണ്.ഇന്ന് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39°C വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കനത്ത ചൂടിന് ആശ്വാസമായി 29, 30 തീയതികളില്‍ സംസ്ഥാനത്ത് വേനല്‍ മഴ എത്തും. 29ആം തീയതി കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പതാം തീയതി പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് ആണ്.

Spread the love
See also  ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top