യുവതിയെ വഞ്ചിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

യുവതിയെ വഞ്ചിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 7 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെ തലശ്ശേരിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പുളിച്ചാർച്ചി ഫഹീം അഹമ്മദിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി സ്നേഹബന്ധം സ്ഥാപിച്ച പ്രതി പിന്നീട് സ്വർണം നൽകി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തിൽ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ യുവതിയുടെ പക്കൽ നിന്ന് നാലു പവന്റെ സ്വർണ്ണമാല വാങ്ങി. ഇതിനുശേഷം യുവതിയുമൊത്തുള്ള ചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി ജനുവരിയിൽ ഒരുപവന്റെയും, അരപ്പവന്റെയും കൈച്ചെയിൻ, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 46.5 ഗ്രാം സ്വർണമാണ് പ്രതി തട്ടിയെടുത്തത്.

Spread the love
See also  പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top