പൊലിമ പുതുക്കാട് പത്താംഘട്ട നടീൽ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞാംപിള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ബിന്ദുമോൾ, സവിത ജനൻ, പി.സി. സുബ്രൻ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിജിത്, കുടുംബശ്രീ ചെയർപേർസൺ വൃന്ദ ഭാസ്കരൻ. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. വിനോദ്കുമാർ, അളഗപ്പനഗർ കൃഷി ഓഫീസർ ഇ.എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.



