കാപ്പ ഉത്തരവ് ലംഘിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച ക്രിമിനൽ കേസ് പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

വല്ലച്ചിറ പെരിഞ്ചേരി സ്വദേശി വലിയവീട്ടില്‍ വീട്ടില്‍ അക്ഷയ് (25)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തൃശൂർ റേഞ്ച് ഡിഐജിയുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പ്രകാരം ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ ബുധനാഴ്ചയും ചേർപ്പ് എസ് എച്ച് ഒ മുൻപാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തണമെന്ന ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ്.

അക്ഷയ് ചേര്‍പ്പ്, നെടുപുഴ, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമകേസിലും, വീട് കയറി ആക്രമണം നടത്തിയ മൂന്ന് കേസുകളിലും, ഒരു അടിപിടിക്കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

Spread the love
See also  തളിക്കുളം തമ്പാൻകടവിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top