"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഞായറാഴ്ച്ച (ഒക്ടോബർ 11) ആരംഭിക്കും

October 10, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ ആരംഭിക്കും.

രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം. 8 ന് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. രവീന്ദ്രൻ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തന്ത്രി കെ പി സി വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ അഡ്വ. കെ. പി. അജയൻ, കെ. എം. സുരേഷ് ബാബു, കമ്മീഷണർ കെ. ജെ. അജികുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, പഴുവിൽ രഘുമാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മീഷണർ എ. പി. സുരേഷ് കുമാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം 6.30ന് കലാമണ്ഡലം രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. രാത്രി 8.30ന് കൊച്ചിൻ മിഡാക്ക് അവതരിപ്പിക്കുന്ന നാടകം : അക്ഷയമന്ത്രം.

12 ന് വെകുന്നേരം 6.30 ന് ചേലക്കര ഭക്തിലഹരി ഭജൻസിൻ്റെ ഭജൻസ്.

രാത്രി 8.30ന് ഓച്ചിറ ധ്വനി അവതരിപ്പിക്കുന്ന നാടകം: ശശാങ്കൻ്റെ പുഷ്‌പകവിമാനം.

Get more updates from Pudukad News on Google