"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഡൽഹിയിൽ പ്രതിഷേധം തുടരുന്നു; സഫ്ദർജങ് ഫ്ലൈഓവറിന് സമീപം മുദ്രാവാക്യങ്ങളുമായി ഐസ വിദ്യാർഥികൾ, നേതാക്കളെ കസ്റ്റഡിയിലെടുത്തു | AISA student protest

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

AISA student protest

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡൽഹിയിൽ ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ തുടരുന്നതിനിടെ സഫ്ദർജങ് ഫ്ലൈഓവറിന് സമീപം മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ A) പ്രവർത്തകർ. കൈകൾ കൊട്ടിയും മുദ്രാവാക്യങ്ങൾ ഉയർത്തിയുമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥി പ്രവർത്തകയായ നേഹ ബോറ ഉൾപ്പെടെയുള്ള ഐസ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. (AISA student protest)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെയും കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ജന്തർ മന്തർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ സംഘർഷാവസ്ഥയും പൊലീസ് നടപടികളും തുടരുന്നത്. പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് നീങ്ങാൻ ശ്രമിച്ച നൂറുകണക്കിന് യുവാക്കളെയും വിവിധ രാഷ്ട്രീയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലും പ്രവേശനകവാടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് സഫ്ദർജങ് ഫ്ലൈഓവറിന് സമീപം ഐസ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ പ്രതിപക്ഷ നേതാക്കളും വിവിധ സംഘടനകളും വിമർശിച്ചിട്ടുണ്ട്.

Summary: AISA student activists staged a protest near Safdarjung Flyover in Delhi, chanting slogans amid police action linked to the Jantar Mantar protest. Student activist Neha Bora and other AISA members were reportedly detained. The wider protest concerns demands for Chief Election Commissioner Gyanesh Kumar’s resignation and allegations related to electoral roll revisions.

Get more updates from Pudukad News on Google