ആനന്ദപുരം കോസ്മോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റും വാർഷികാഘോഷവും ഒക്ടോബർ 14 മുതൽ

ആനന്ദപുരം: മയക്കുമരുന്നിനും ലഹരിക്കുമെതിരെ കായികരംഗത്തെ ആയുധമാക്കി പുത്തന് തലമുറയെ നേര്വഴിക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ, ആനന്ദപുരം കോസ്മോസ് ആര്ട്സ് & സ്പോര്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫ്ളഡ്ലൈറ്റ് സെവന്സ് ഫുട്ബോള് ടൂര്ണ്ണമെന്റും വാര്ഷികാഘോഷങ്ങളും ഒക്ടോബര് 14 മുതല് വലിയപറമ്പ് മൈതാനിയില് നടക്കും. അഡ്വ. ടി. എം. അശോകന് മെമ്മോറിയല് വിന്നേഴ്സ് ട്രോഫി, തണ്ട്യേക്കല്ക്കല് ചാക്കുണ്ണി മെമ്മോറിയല് വിന്നേഴ്സ് ക്യാഷ് അവാര്ഡ്, തണ്ടേക്കല് ത്രേസ്യാമ്മ മെമ്മോറിയല് റണ്ണേഴ്സ് ട്രോഫി, ക്യാഷ് അവാര്ഡ് എന്നിവയ്ക്കുവേണ്ടിയാണ് മത്സരങ്ങള് അരങ്ങേറുന്നത്.
അഖില കേരള സെവന്സ് ഫുട്ബോള് (ഒക്ടോബര് 14 – 18): ഒക്ടോബര് 14 മുതല് 18 വരെ എല്ലാ ദിവസവും വൈകീട്ട് 7 മണി മുതലാണ് മത്സരങ്ങള് നടക്കുന്നത്. ഒക്ടോബര് 14 ബുധനാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില് തൃശൂര് ജില്ലാ കളക്ടര് ശിഖ സുരേന്ദ്രന് ഐ.എ.എസ് ടൂര്ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിക്കും. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്് എന്നിവര് മുഖ്യാതിഥികളായി പങ്കെടുക്കും. ആനന്ദപുരം ലിറ്റില് ഫ്ളവര് ചര്ച്ച് വികാരി ഫാദര് ജോണ്സണ് തറയില്, ടെന്നിസണ് ചാക്കോ, ജോളി ആന്റണി, ബിസ്നി അശോകന്, ഷൈജു തുടങ്ങിയവര് ആശംസകള് അര്പ്പിക്കും.കേരളത്തിലെ പ്രമുഖ എട്ട് ടീമുകളാണ് ടൂര്ണ്ണമെന്റില് മാറ്റുരയ്ക്കുന്നത്
ഒക്ടോബര് 18-ന് നടക്കുന്ന ഫൈനല് മത്സരത്തിലെ വിജയികള്ക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഇരിഞ്ഞാലക്കുട എം.എല്.എ തോമസ് ഉണ്ണിയാടന് നിര്വഹിക്കും.
ക്ലബ്ബ് വാര്ഷികാഘോഷം (ഒക്ടോബര് 20, 21): കായിക മത്സരങ്ങള്ക്ക് ശേഷം ഒക്ടോബര് 20, 21 തീയതികളില് വിപുലമായ വാര്ഷികാഘോഷ പരിപാടികള് അരങ്ങേറും.
ഒക്ടോബര് 20 (വൈകീട്ട് 6 മുതല്): പ്രദേശവാസികളായ കലാകാരന്മാര് അവതരിപ്പിക്കുന്ന വൈവിധ്യമാര്ന്ന കലാപരിപാടികള്.
ഒക്ടോബര് 21 (വൈകീട്ട് 7 മുതല്): ക്ലബ്ബിന്റെ വാര്ഷിക പൊതുയോഗം. തുടര്ന്ന് ആഘോഷങ്ങള്ക്ക് നിറപ്പകിട്ടേകി നാടന് പാട്ടുകളും ദൃശ്യവിരുന്നും സമന്വയിപ്പിച്ച് ‘ടീം മരിക്കാത്ത നിലാവ് കല്ലൂര്’ അവതരിപ്പിക്കുന്ന മെഗാ സംഗീത-നൃത്ത നിശ.


