"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

മറ്റത്തൂർ പഞ്ചായത്ത് കേരളോത്സവം 2026: രജിസ്ട്രേഷൻ ഒക്ടോബർ 30 വരെ

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

മറ്റത്തൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായുള്ള കലാ, കായിക, സാഹിത്യ മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഒക്ടോബർ 30 ശനിയാഴ്ച വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

15 നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനാകുക. വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴിയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പേരുകൾ ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി അതത് വാർഡ് മെമ്പർമാരെ സമീപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

Get more updates from Pudukad News on Google