"> Skip to content
Sample Header Banner
November 1, 2026
⌕

കോടാലി കെ.സി.സി.പി ഗ്രാമീണ വായനശാലയിൽ ഹൈസ്കൂൾതല ക്വിസ് മത്സരം സംഘടിപ്പിച്ചു; എസ്.എൻ. വിദ്യാമന്ദിർ ജേതാക്കൾ

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം
  • ജി.എൻ.ബി.എച്ച്.എസ്. കൊടകര രണ്ടാം സ്ഥാനം നേടി
  • ഒൻപത് വിദ്യാലയങ്ങൾ പങ്കെടുത്തു

കോടാലി: കോടാലി കെ.സി.സി.പി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി താലൂക്കുതല പ്രശ്നോത്തരി (ക്വിസ്) മത്സരം സംഘടിപ്പിച്ചു. വായനശാലാ ഹാളിൽ നടന്ന മത്സരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒൻപത് വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ മാറ്റുരച്ചു. വായനശാല വൈസ് പ്രസിഡന്റ് ജോഷി പി.ബി. ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു.

വാശിയേറിയ മത്സരത്തിൽ കോടാലി എസ്.എൻ. വിദ്യാമന്ദിർ ഒന്നാം സ്ഥാനവും കൊടകര ജി.എൻ.ബി.എച്ച്.എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

തുടർന്ന് നടന്ന സമാപന ചടങ്ങിൽ വായനശാല പ്രസിഡന്റ് കവിത ഗിരീഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്. വിദ്യാധരൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. മറ്റത്തൂർ ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഹക്കിം കളിപ്പറമ്പിൽ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല സെക്രട്ടറി ഹിതേഷ് ഐ.ബി. സ്വാഗതവും ലൈബ്രേറിയൻ രാധ വിജയൻ നന്ദിയും രേഖപ്പെടുത്തി.

Get more updates from Pudukad News on Google