യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

🌐 Select your Language:
Current: മലയാളം
ചേർപ്പ്: അമ്മാടത്ത് വടക്കേ അങ്ങാടിയിൽ വീടിനു മുകളിൽ വാടകക്ക് താമസ്സിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. അരണാട്ടുകര അക്കര വീട്ടിൽ ജെസ്റ്റിൻ ( 49 )നെയാണ് വാടകവീട്ടിലെ ശുചി മുറിയിൽമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുളള മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ജസ്റ്റിന്റെ ഭാര്യയും മക്കളും ഒരു മാസത്തോളമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം. ഒരാഴ്ചയായി വീട്ടുകാർ ഇയാളെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക വീട്ടിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ രോഗ അസുഖത്തിന് ചികിത്സയിലായിരുന്നു. മറ്റു ദൂരുഹതകൾ ഇല്ല. ചേർപ്പ് പോലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ഷെറിന. മക്കൾ: ജുവൽ , ജുവാന.
Get more updates from Pudukad News on Google





