"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ജീവനക്കാരില്ലാതെ ആമ്പല്ലൂർ വില്ലേജ് ഓഫീസ്: ജനങ്ങൾ ദുരിതത്തിൽ; ശക്തമായ സമരത്തിനൊരുങ്ങി എ.ഐ.വൈ.എഫ്.

October 29, 2026
Share this post to
🌐 Select your Language: Current: മലയാളം

ആമ്പല്ലൂർ: വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് ആമ്പല്ലൂർ വില്ലേജ് പരിധിയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലെന്ന് എ.ഐ.വൈ.എഫ്. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ നടത്തിയ അന്യായമായ കൂട്ട സ്ഥലംമാറ്റമാണ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റിച്ചതെന്ന് എ.ഐ.വൈ.എഫ്. ആരോപിച്ചു.

അസിസ്റ്റന്റ് ഓഫീസർ, വില്ലേജ് മാൻ, ക്ലർക്ക് എന്നീ തസ്തികകളിൽ ആളില്ലാതായിട്ട് മൂന്ന് മാസത്തോളമായി. കഴിഞ്ഞ രണ്ടു മാസമായി വില്ലേജ് ഓഫീസറും ഉണ്ടായിരുന്നില്ല. ചെങ്ങാലൂർ വില്ലേജ് ഓഫീസർക്കായിരുന്നു ഇവിടെ പകരം ചുമതല നൽകിയിരുന്നത്. ആറ് ദിവസം മുൻപ് പുതിയ വില്ലേജ് ഓഫീസർ ചുമതലയേറ്റെങ്കിലും ആവശ്യത്തിന് മറ്റു ജീവനക്കാരില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ്.

ജീവനക്കാരുടെ കുറവ് കാരണം ജനങ്ങൾക്ക് ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭിക്കുന്നില്ല. വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എ.ഐ.വൈ.എഫ്. ആമ്പല്ലൂർ മേഖലാ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google