"> Skip to content
Sample Header Banner
November 3, 2026
⌕

മദ്യപാനത്തിനിടെ സുഹൃത്തിനെ വെടിവെച്ചയാളെ റിമാൻ്റ് ചെയ്തു

November 2, 2026
Share this post to
🌐 Select your Language: Current: മലയാളം

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചയാൾ അറസ്റ്റിൽ. വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ (37) യാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. നെഞ്ചിൽ വെടിയേറ്റ വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുൺ (43) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തുനിന്ന് പോയ പ്രിയനെ കലവറക്കുന്ന് പ്രദേശത്തുനിന്നാണ് പോലീസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേലുപ്പാടത്തെ പ്രിയന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ബൈക്ക് ഓടിക്കാൻ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ അരുൺ വീട്ടിലുഇരുമ്പ് വടി കൊണ്ട് പ്രിയനെ തലയ്ക്കടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രിയൻ വീടിനകത്തുനിന്ന് എയർഗൺ എടുത്ത് അരുണിനെ വെടിവെക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Get more updates from Pudukad News on Google