Skip to content
November 11, 2026
⌕

പുതുക്കാട് നവംബര്‍ 12 വ്യാഴാഴ്ച മേല്‍പ്പാലം ജനകീയ സമിതി ആഹ്വാനം ചെയ്ത അര്‍ധദിന ജനകീയ ഹര്‍ത്താല്‍

November 11, 2026
Share this post to

പുതുക്കാട് മേല്‍പ്പാലം ജനകീയ സമിതി ആഹ്വാനം ചെയ്ത അര്‍ധദിന ജനകീയ ഹര്‍ത്താല്‍ വ്യാഴാഴ്ച. ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തി അടിപ്പാത നിര്‍മിക്കുന്നതിന് പകരം തൂണുകളില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഹര്‍ത്താല്‍. രാവിലെ പത്തിന് പുതുക്കാട് സെൻ്ററിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എംഎൽഎമാരായ കെ.കെ.രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ് എന്നിവർ പങ്കെടുക്കും.
നിലവിലെ നിര്‍മാണരീതി നടപ്പാക്കിയാല്‍ പുതുക്കാട് ടൗണിലെ വ്യാപാരമേഖലയെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചെയര്‍മാന്‍ മേല്‍പ്പാലം ജനകീയ സമിതി
സെബി കൊടിയൻ, കണ്‍വീനര്‍ കെ.എല്‍. ജെയ്‌സൺ എന്നിവർ പറഞ്ഞു.

Get more updates from Pudukad News on Google