Skip to content
November 16, 2026
⌕

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

November 15, 2026
Share this post to

പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പുഴ കടന്നെത്തിയ ആനക്കൂട്ടം നിരവധി പറമ്പുകളിലാണ് കൃഷി നശിപ്പിച്ചത്.കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്.വാഴകളും കവുങ്ങുകളും നശിപ്പിച്ച ആനകൾ മണിക്കൂറുകളോളമാണ് ഭീതിപരത്തിയത്.പ്രദേശത്ത് മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കാർഷിക മേഖലയായ ഇവിടെ നിരന്തരം വന്യമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.

Get more updates from Pudukad News on Google