Skip to content
November 16, 2026
⌕

ബി.കെ.എം.യു. അളഗപ്പ ഈസ്റ്റ് മേഖല സമ്മേളനം നടന്നു; വി.ആർ. രാജൻ മാസ്റ്റർ പ്രസിഡന്റ്, വി.കെ. കരുണാകരൻ സെക്രട്ടറി

November 15, 2026
Share this post to

അളഗപ്പനഗർ:ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി.കെ.എം.യു.) അളഗപ്പ ഈസ്റ്റ് മേഖല സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.ആർ. രാജൻ മാസ്റ്റർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

സാഹിത്യ ജിതേഷ് രക്തസാക്ഷി പ്രമേയവും റോഷ്‌നി ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.കെ. കരുണാകരൻ സ്വാഗതം ആശംസിച്ചു. പി.എം. നിക്‌സൻ, വി.കെ. വിനീഷ്, രജനി കരുണാകരൻ, വി.കെ. അനീഷ്, അഡ്വ. ജയന്തി സുരേന്ദ്രൻ, ഡെന്നീസ് പുളിക്കൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പുതിയ മേഖലാ ഭാരവാഹികളായി വി.ആർ. രാജൻ മാസ്റ്ററെ പ്രസിഡന്റായും വി.കെ. കരുണാകരനെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു. എസ്.കെ. ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Get more updates from Pudukad News on Google