എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൂക്കോട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൂക്കോട്:ഡിസംബർ 11, 12, 13 തീയതികളിലായി നടക്കുന്ന എ.ഐ.വൈ.എഫ്. തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ്. വരാക്കര മേഖല കമ്മിറ്റിയും തൃശൂർ അമല ആശുപത്രിയും ബി.ഡി.കെയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കോട് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് സഞ്ജയ് വി.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പി.കെ. ശേഖരൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.കെ. വിനീഷ്, ലോക്കൽ സെക്രട്ടറി വി.കെ. അനീഷ്, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി വി.എൻ. അനീഷ്, പ്രസിഡന്റ് രനീഷ് കണ്ണാംകുളം, മഹിളാസംഘം മണ്ഡലം സെക്രട്ടറി രാജി രാജൻ, ഹരികൃഷ്ണൻ പി.യു., രത്നകുമാരി, സൂര്യ വി.എസ്., സാഹിത്യ ജിതേഷ് എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ 67-ഓളം യുവതീയുവാക്കൾ പങ്കെടുക്കുകയും 52 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.


