PUDUKAD-NEWS-PUTHUKAD-NEWS

കയ്പമംഗലം നിയോജക മണ്ഡലത്തിൽ 200 കോടി രൂപയുടെ പദ്ധതികൾ വകയിരുത്തി.

കയ്പമംഗലം : സംസ്ഥാന ബജറ്റിൽ കയ്പമംഗലം നിയോജക മണ്ഡലത്തിൽ 200 കോടി രൂപയുടെ പദ്ധതികൾ വകയിരുത്തി.

-പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന് കമ്മ്യൂണിറ്റി തല സൗരോർജ്ജ ഉൽപാദനത്തിന്റെ പൈലറ്റ് പദ്ധതിക്ക് രണ്ടു കോടി.
*എറിയാട് ഗ്രാമപഞ്ചായത്തിലെ മുനക്കൽ ബീച്ചിനടുത്തുളള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ നിർമ്മാണത്തിന് മൂന്നു കോടി.
മതിലകം കൊടൂർ കലാ സാംസ്ക്കാരിക കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷം. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം നമ്പർ നവജോതി അംഗൻവാടി കെട്ടിട നിർമ്മാണം 25 ലക്ഷം.
എറിയാട് ഐടിഐയുടെ കെട്ടിട നിർമ്മാണം 70 ലക്ഷം.
-എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അരണാലി പാലം നിർമ്മാണം 65 ലക്ഷം. എടത്തിരുത്തി പെരുമ്പടപ്പ് ജിഎൽപി സ്കൂൾ കെട്ടിട നിർമ്മാണം രണ്ടു കോടി.
-പെരിഞ്ഞനം കൊറ്റംകുളം നവീകരണം 50 ലക്ഷം.
-അഴീക്കോട് മുനക്കൽ ബീച്ചിലേക്കുള്ള വിവിധ റോഡുകളുടെ നിർമ്മാണം ഒരു കോടി. ശ്രീനാരായണപുരം പഞ്ചായത്തിൽ പൊരിബസാർ കല്ലുംപുറം എസ് സി കോളനി മുതൽ ആമണ്ടൂർ വരെ ഒരു കോടി.
നിയോജക മണ്ഡലത്തിലെ കടൽത്തീരത്ത് ടൊപാഡ്, ജിയോട്യൂബ്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണത്തിന് 1.90 കോടി.
-പെരിഞ്ഞനം – പടിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമ്മാണം എട്ടു കോടി
-എറിയാട് മുത്തപ്പൻ തറ ലിങ്ക് റോഡിന് അമ്പത് ലക്ഷം.
*ശ്രീനാരായണപുരം പഞ്ചായത്തിലെ എം ആർ ത്രിമൂർത്തി മാസ്റ്റർ റോഡിന് 30 ലക്ഷം. കയ്പമംഗലം ഗ്രാമപഞ്ചായത്തുകളിലെ എൻഎച്ച് പള്ളിത്താനം റോഡിന് 30ലക്ഷം -എയർപോർട്ട് റോഡിന് 40 ലക്ഷം.
-എറിയാട് പഞ്ചായത്തിലെ അഹമ്മദ് വേലംപാടി റോഡിന് 25 ലക്ഷം.
-എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വേലങ്ങ പാടം റോഡ് നിർമ്മാണത്തിന് 30 ലക്ഷം. -എറിയാട് ഗ്രാമപഞ്ചായത്തിലെ എസ് എൻ നഗർ റോഡ് നിർമ്മാണത്തിന് 40 ലക്ഷം. *എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ കുഞ്ഞയിനി മലബാർ ഗിരിജപാലം ലിങ്ക് റോഡ് നിർമ്മാണത്തിനും കാന നിർമ്മാണത്തിനുമായി 40 ലക്ഷം.
*എറിയാട് ഗ്രാമപഞ്ചായത്തിലെ എംഇഎസ് റോഡ് നിർമ്മാണത്തിന് 50 ലക്ഷം. കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മാഞ്ഞാക്കൽ അപ്പു റോഡ് നിർമ്മാണത്തിന് 25 ലക്ഷം. എന്നിവയാണ് വകയിരുത്തിയിട്ടുള്ളത്.

Spread the love
See also  മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും, പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top