PUDUKAD-NEWS-PUTHUKAD-NEWS

ഭണ്ഡാര മോഷണം പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ രണ്ട് വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഭണ്ഡാരം  മോഷണം നടത്തിയ മോഷണകേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മേത്തല എൽതുരുത്ത്  നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺ (22) എന്നയാളെയാണ്
തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘം പിടികൂടിയത്
കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിലേയും പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെയും ഭണ്ഡാരം  മോഷ്ടിച്ച കേസിലാണ് പിടികൂടിയത്.ജനുവരി 15-ന് പുലർച്ചെ
കാരയിലുള്ള ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി
രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്രത്തിന് പുറത്ത് റോഡ്സൈഡിലായി വച്ചിരുന്ന മറ്റൊരു ഭണ്ഡാരവും ഉൾപ്പെടെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് ഏകദേശം 10,000 രൂപ മോഷണം ചെയ്ത് കൊണ്ടുപോയിരുന്നു.
ഇതിന് പിന്നാലെ ജനുവരി 25-ന്
പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 2,000 രൂപ മോഷണം പോയിരുന്നു.  രണ്ട് സംഭവങ്ങളിലും സമാനമായ രീതിയിലാണ് മോഷണം നടന്നതെന്ന് അന്വേഷണ സംഘം  കണ്ടെത്തിയിരുന്നു.

See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top