PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്ര അവഗണനക്കെതിരെ LDF നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രചരണം: ജാഥയ്ക്ക് കയ്പ്പമംഗലം മണ്ഡലത്തിൽ മതിലകം സെൻററിൽ സ്വീകരണം നല്കി.

കേന്ദ്ര അവഗണനക്കെതിരെ LDF നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രചരണം നടത്തുന്ന ജാഥകളിൽ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന മധ്യമേഖല ജാഥയ്ക്ക് കയ്പ്പമംഗലം മണ്ഡലത്തിൽ മതിലകം സെൻററിൽ സ്വീകരണം നല്കി. കയ്പമംഗലം മണ്ഡലം എം എൽ എ ഇ.ടി ടൈസൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം,
ജാഥാ മാനേജർ എം സ്വരാജ്, ജാഥാംഗങ്ങളായ സി എസ് സുജാത, പി കെ രാജൻ മാസ്റ്റർ, എ ഷാജു, എന്നിവർ സംസാരിച്ചു. എൽ ഡി എഫ് നേതാക്കളായ കെ പി രാജേന്ദ്രൻ, കെ വി അബ്ദുൾ കാദർ, കെ കെ വത്സരാജ്, മുഹമ്മദ് ചാമക്കാല, കെ ജി ശിവാനന്ദൻ, പി കെ ചന്ദ്രശേഖരൻ, അരുൺ മേനോൻ, കെ ബി ഹൈദ്രോസ്,
ടി പി രഘുനാഥ്, കെ വി രാജേഷ്, കെ എം മുസ്താഖ് അലി, ടി എസ് ജയ എന്നിവർ സന്നിഹിതരായിരുന്നു.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top