തൃപ്രയാർ : ദേശീയപാത നിർമാണം നടക്കുന്ന തളിക്കുളം പുത്തൻതോടിന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. 3 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11.40 ഓടെയാണ് അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന ചേർപ്പ് മഠത്തിപ്പറമ്പിൽ സനൽകുമാർ (33), കാറിലുണ്ടായിരുന്ന സഹേദരങ്ങളായ പാലപ്പെട്ടി മാരാത്ത് വീട്ടിൽ സന്തോഷിന്റെ മക്കളായ മാലു (27), പത്മരാജ് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നാട്ടിക സ്ക്വാഡ്-75 ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


