PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് ആന വിരണ്ടു

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് ആന വിരണ്ടു, ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനകളെ ശീവേലി എഴുന്നള്ളിപ്പിന് തയ്യാറാക്കുന്നതിനിടെയാണ് സംഭവം. ഒരാന മറ്റൊരാനയെ കുത്തുകയായിരുന്നു, കുത്തേറ്റ ആന വിരണ്ടോടിയെങ്കിലും ഇതിനെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കുത്തിയ ആനയെയും പാപ്പാന്മാർ നിയന്ത്രണത്തിൽ ആക്കിയിട്ടുണ്ടെങ്കിലും പൂർണമായും തളക്കാൻ കഴിഞ്ഞിട്ടില്ല. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് അല്പം മുമ്പാണ് സംഭവം. ആനയെ തളക്കുവാനായി പറവൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് ഉടൻ എത്തും. ഊട്ടോളി മഹാദേവൻ, മൂത്തകുന്നം പത്മനാഭൻ എന്നീ ആനകളാണ് വിരണ്ടത്

Spread the love
See also  വൻതാര മാതൃകയില്‍ ഗുരുവായൂരിലും വരുന്നു അത്യാധുനിക സൗകര്യം, പണം മുടക്കുന്നത് അനന്ത് അംബാനി; ദേവസ്വം ഭാരവാഹികള്‍ ജാംനഗറിലേക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top