നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കാത്തതിനെത്തുടർന്ന് നടൻ ബിജു മേനോനെതിരെ 15 ലക്ഷം രൂപ പിഴ ചുമത്താൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. നിർമ്മാതാവ് അനൂപ് കണ്ണൻ മൂന്ന് മാസം മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു.

പ്രമോഷന് എത്തുന്നില്ല എന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നിർമ്മാതാവിന് പണം നൽകണമെന്ന് കാണിച്ച് ബിജു മേനോന് കത്ത് നൽകിയിരുന്നുവെങ്കിലും താരം ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല. 15 ലക്ഷം രൂപ ബിജു മേനോന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തിൽ നിന്നും ഈടാക്കാനാണ് നിലവിലെ തീരുമാനം.

വിഷയം ഗൗരവകരമായി കണ്ട് താരസംഘടനയായ ‘അമ്മ’യ്ക്കും അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. നിരവധി താരങ്ങൾ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന പരാതി നിർമ്മാതാക്കൾക്കിടയിൽ വ്യാപകമാണെന്നും ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നും ബി. രാകേഷ് വ്യക്തമാക്കി. സിനിമയുടെ വിജയത്തിനായി പ്രമോഷനിൽ പങ്കെടുക്കാൻ താരങ്ങളോട് ശക്തമായി ആവശ്യപ്പെടുമെന്നും ബിജു മേനോൻ വരും ദിവസങ്ങളിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
See also  ചിയ്യാരം പരിശുദ്ധ വിജയമാതാവിൻ്റെ പള്ളിയിൽ മെയ് 9, 10, 11 തിയ്യതികളിൽ തിരുനാൾ ആഘോഷിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top