PUDUKAD-NEWS-PUTHUKAD-NEWS

ക്ഷേത്രം ശാന്തി കുഴഞ്ഞു വീണ് മരിച്ചു.

അന്തിക്കാട് :  ക്ഷേത്രം ശാന്തി കുഴഞ്ഞു വീണ് മരിച്ചു. അന്തിക്കാട് മുടവങ്ങാട്ടിൽ അടിയോടി ഗോതായിസ്വാമി ക്ഷേത്രത്തിലെ ശാന്തിക്കാരൻ പെരിഞ്ഞനം സ്വദേശി കളപ്പുരക്കൽ പ്രദീപ്കുമാർ (68) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ക്ഷേത്രാങ്കണത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
ഭാര്യ: ഷൈല. മക്കൾ: സഞ്ജുന തുഷാർ, അഞ്ചുന വിമൽ, ശിവദാസ്. മരുമകൻ: വിമൽ ബാബു (പാവറട്ടി സ്റ്റേഷനിലെ പോലീസ് ഓഫീസർ). സംസ്കാരം ഇന്ന് വൈകീട്ട് 5:30ന് വീട്ടുവളപ്പിൽ നടത്തി.

Spread the love
See also  28-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top