സമൂഹസേവനത്തിന്റെ ദീപ്തസ്മൃതി കെ. കെ. മോഹൻറാമിന്റെ ഓർമ്മകളിൽ ദൃശ്യ ഗുരുവായൂർ- Guruvayoor

സമൂഹസേവനത്തിന്റെ ദീപ്തസ്മൃതി കെ. കെ. മോഹൻറാമിന്റെ ഓർമ്മകളിൽ ദൃശ്യ ഗുരുവായൂർ- Guruvayoor

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ–സാംസ്കാരിക–സഹകരണ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ. കെ. മോഹൻറാമിന്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ. കെ. ജ്യോതി രാജ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ. കെ. മോഹൻറാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. കെ. ജ്യോതി രാജ് പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വബോധവും സഹകരണ മനോഭാവവും കൈകോർത്തുനടന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൃശ്യ പ്രസിഡന്റ് കെ. കെ. ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വി. എസ്. നവനീത്, ആർ.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് പി. ഐ. സൈമൺ, മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി. കെ. പ്രകാശ്, പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ദൃശ്യ ഭാരവാഹികളായ വി. പി. ആനന്ദൻ, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, കെ. സുകുമാരൻ എന്നിവർ കെ. കെ. മോഹൻറാമിന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിച്ചു സംസാരിച്ചു.

See also  ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

സാമൂഹിക ഐക്യത്തിന്റെയും സാംസ്കാരിക ഉണർവിന്റെയും പ്രതീകമായിരുന്ന കെ. കെ. മോഹൻറാമിന്റെ ഓർമ്മകൾ പുതുതലമുറക്ക് പകർന്നുനൽകുന്ന തരത്തിലായിരുന്നു അനുസ്മരണ സമ്മേളനം.

<p>The post സമൂഹസേവനത്തിന്റെ ദീപ്തസ്മൃതി കെ. കെ. മോഹൻറാമിന്റെ ഓർമ്മകളിൽ ദൃശ്യ ഗുരുവായൂർ first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top