PUDUKAD-NEWS-PUTHUKAD-NEWS

പ്രായ പൂർത്തിയാകാത്ത അതിജീവിതയോട്  ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ : 2024 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം രാവിലെ 10.30 മണിയോടെ പ്രതി ശാന്തിക്കാരനായി ജോലി ചെയ്യുന്ന പേ ബസാറിലെ അയ്യപ്പൻ പാലത്തിനടുത്തുള്ള  ക്ഷേത്രത്തിന്റെ സൈഡ് റൂമിലേക്ക് അതിജീവിതയെ കടത്തികൊണ്ട് പോയി അന്യായ തടങ്കലിലാക്കി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന്    മേനോൻ ബസാർ സ്വദേശി കൊണ്ടിയാറ വീട്ടിൽ ഷാജി 50 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ ചെറിയാൻ ജി എ എസ് ഐ അസ്മാബി എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  23-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top