PUDUKAD-NEWS-PUTHUKAD-NEWS

ഇന്ന് മഹാശിവരാത്രി

ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലർച്ചെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. മഹാദേവക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും ക്ഷേത്ര പരിസരത്തുമായി വിന്യസിക്കും. സ്കൂബ ടീം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, ആംബുലൻസ് സേവനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. ഞായറാഴ്‌ച ആയതിനാൽ പതിവിലും കൂടുതൽ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പൻ ക്ഷേത്രം, പാലക്കാട് കൽപാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തൃശൂർ മമ്മിയൂർ ശിവക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ശിവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.

Spread the love
See also  01-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top