PUDUKAD-NEWS-PUTHUKAD-NEWS

മൂന്നുപീടിക ഇരിഞ്ഞാലക്കുട റോഡിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം.

മൂന്നുപീടിക – ഇരിഞ്ഞാലക്കുട റോഡിലെ ഇരിഞ്ഞാലക്കുട ചേലൂർ കെഎസ് സ്‌റ്റോപ്പിനടുത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിസിറ്റി പോസ്റ്റു‌ം ഇടിച്ചു തകർത്തു. അപകടത്തിൽപെട്ട സ്‌കൂട്ടറുൾപ്പെടെയാണ് ബസ് ഇലക്ട്രിസിറ്റി പോസ്‌റ്റിലേക്ക് പാഞ്ഞുകയറിയത്.
സ്‌കൂട്ടർ യാത്രക്കാരനെ പുറത്തെടുത്ത് ഇരിഞ്ഞാലക്കുട സഹകരണ ആശുപ ത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
റോഡ് പണി നടക്കുന്നതിനാൽ വെള്ളാങ്കല്ലൂർ ഭാഗത്ത് നിന്നും തിരിഞ്ഞു വരുന്ന ബസ്സുകൾ ചേലൂർ എടക്കുളം വഴി മൂന്നുപീടിക റോട്ടിലെത്തിയാണ് കടന്നുപോകുന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം

Spread the love
See also  സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top