PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിലെ വാഹനാപകടം : സ്വകാര്യ ബസ്സ് ഇടിച്ച് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.

ഇരിങ്ങാലക്കുട : മൂന്നുപീടിക റോഡിൽ കെഎസ് ഇ കമ്പനിക്കു മുൻവശത്തായി ഞായറാഴ്ച്ച വൈകീട്ടുണ്ടായ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെസ്റ്റ് കോമ്പാറ സ്വദേശി മഴുവഞ്ചേരി പറമ്പത്ത് സജീവ് (63) ആണു മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സജീവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന എം. എസ്. മേനോൻ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. ബസ്സ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം.
സ്കൂട്ടർ യാത്രികനെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് ഇടതു വശത്തേക്ക് വെട്ടിച്ച ബസ്സ് സ്കൂട്ടറിലും, സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടർ ബസ്സിന്റെ അടിയിൽ കുടുങ്ങി. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസ്സിന് മുകളിലേക്ക് വീണു. അപകടം നടന്ന ഉടൻ ബസ്സ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഇരിങ്ങാലക്കുടയിലെ വെറൈറ്റി ഒപ്റ്റിക്കൽസ് ഉടമയാണ് സജീവ്. ഭാര്യ : റേച്ചൽ. മക്കൾ : കെവിൻ ഫിലിപ്പ്, കിരൺ ഫിലിപ്പ്. മരുമക്കൾ : ആൻ തോമസ്, മിൻജു

Spread the love
See also  തൃശ്ശൂർ പൂരം ഘടക പൂരങ്ങളുടെ സമയക്രമം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top