PUDUKAD-NEWS-PUTHUKAD-NEWS

പദ്മരാജൻ സിനിമകൾ അതിരുകളില്ലാത്ത മനുഷ്യബന്ധങ്ങളുടെ ആവിഷ്കാരം : മണിലാൽ

നാട്ടിക എസ് എൻ കോളേജിൽ പദ്മരാജൻ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ മിനി തീയേറ്റർ ദ റെയ് വ് അദ്ദേഹം വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ജാതി-വർണ-ലിംഗ ഭേദമെന്യേ മനുഷ്യരെ മാനവികതയിലൂടെ ഒന്നിക്കാൻ പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ കാലാതീതമായ സ്വാധീനം സിനിമയടക്കം എല്ലാ മേഖലകളിലും പ്രസക്തമാണ് .
പദ്മരാജന്റെ സിനിമകൾ കാലത്തിനും മുമ്പേ ചലിച്ചത് വേർതിരിവുകളില്ലാത്ത ലോകം വെള്ളിത്തിരയിൽ സ്വാംശീകരിച്ചാണ്. കലാലയങ്ങളിലെ സർഗാത്മകത വീണ്ടെടുക്കാൻ ഒരു ചുവടുവെയ്പ്പാണ് ഫിലിം ഫെസ്റ്റുകളും ചർച്ചകളും എന്ന് മണിലാൽ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ പ്രൊഫ. സി. ടി. അനിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജയ പി.എസ്., ആർ ഡി സി കൺവീനർ പി കെ പ്രസന്നൻ, ഡോ. കെ. കെ. ശങ്കരൻ, ഡോ. അനഭ, ക്യാപ്റ്റൻ ലത കെ എസ്, വൈശാഖ്, അനുശ്രീ എന്നിവർ സംസാരിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റ് ശനിയാഴ്ച സമാപിക്കും.

Spread the love
See also  മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top