PUDUKAD-NEWS-PUTHUKAD-NEWS

സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു

പുതുക്കാട്:സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ബൈക്ക് കത്തിനശിച്ചു. പുതുക്കാട് തൊറവിൽ വാടകയ്ക്ക് താമസിക്കുന്ന കൊടകര സ്വദേശി അഭിലാഷിന്റെ ബൈക്കിനാണ് തീപിടിച്ചത്. ബുധൻ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ദേശീയപാത പുതുക്കാട് സിഗ്നലിനോട് ചേർന്ന് കാഞ്ഞൂർ റോഡിലെ കടയിൽ നിന്ന് വന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള കടയിൽ നിന്നെടുത്ത ചാക്കുകൾ നനച്ച് ടാങ്കിന് മുകളിൽ ഇട്ടെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. പുതുക്കാട് അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ഓഫീസർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top