PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ അൻസാർ പ്രൌഡ്സ് സ്കൂ‌ളിൽ മോഷണം;മോഷ്ടിക്കാൻ കയറിയ കൂട്ടത്തിൽ ഒരു കുറിപ്പ്

തൃശൂർ: പെരുമ്പിലാവ് അൻസാർ പ്രൌഡ്‌സ് സ്ക്കൂളിൽ മോഷണം. വ്യാഴാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിൻ്റെ പിറക് വശത്തെ മതിൽ ചാടിയാണ് മോഷ്‌ടാവ് സ്ക്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്‌ളിന്റെ മുൻവശത്തെ പ്രധാന ഗ്രില്ലിൻ്റെ പുട്ട് തകർത്താണ് മോഷ്ട‌ാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്ക്കൂൾ ഓഫീസിൻ്റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്‌തിട്ടുണ്ട്. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന്ന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പും അലമാരയും കുത്തി തുറന്നിട്ടുണ്ട്.

പ്രധാനാധ്യാപകൻ്റെ റൂമിൻ്റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്ക്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ട‌ാവിൻറെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ് ഐ ടി.പി. ജാബിറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധ നടത്തി.

Spread the love
See also  തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top