PUDUKAD-NEWS-PUTHUKAD-NEWS

കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്

കുന്നംകുളം:വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിന് സമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര വീട്ടിൽ സുബ്രഹ്മണ്യൻ – അശ്വതി ദമ്പതികളുടെ മകൾ ദേവിക (9) യ്ക്കാണ് പരിക്കേറ്റത്. വീട്ടുക്കാർ ബഹളം വച്ചതിന് തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബർ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. ഉടൻ കുട്ടിയെ പഴഞ്ഞി കോട്ടോൽ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിൻ്റെ മുകൾ ഭാഗത്ത് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് കാട്ടകാമ്പാൽ പഞ്ചായത്തംഗങ്ങളായ സന്തോഷ് കൊളത്തേരി, കെ എച്ച് സിദ്ദിഖ് എന്നിവർ സന്ദർശിച്ചു. പ്രദേശത്തും കാട്ടകാമ്പാൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം കൂടുതലാണെന്നും ഉടൻ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love
See also  ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസര്‍ക്കാര്‍; അടിമുടി മാറ്റങ്ങള്‍, പുതിയ നിയമം മെയ് ഒന്നു മുതല്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top