തൃശ്ശൂർ : കണിമംഗലത്തുള്ള സ്പാ ഉടമസ്ഥയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് സ്വർണ്ണാഭരണവും പണവും കവർന്ന പ്രതികളും ബാംഗളൂരു സ്വദേശികളുമായ സൂസന്ന എയ്ഞ്ചൽ (22), സ്റ്റീഫൻ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25) എന്നിവരെയാണ് കൃത്യമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ തൃശൂർ സിറ്റി പോലീസ് പിടികൂടിയത്.
ഇന്ന് 04.03.2026 തീയ്യതി പുലർച്ചെ 12.00 മണിയോടെ പോലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. കെട്ടിയിട്ട് സ്വർണ്ണാഭരണവും പണവും ഭീഷണിപെടുത്തി കൈവശപെടുത്തിയെന്ന സ്പാ ജീവനക്കാരിയുടെ ഫോൺ സന്ദേശം ലഭിച്ച ഉടൻതന്നെ നൈറ്റ് പട്രോളിങ്ങ് ഓഫീസറായ അസിസ്റ്റൻറ് കമ്മീഷണർ ശശീധരൻെറ നേതൃത്വത്തിൽ എല്ലാ പട്രോളിങ്ങും വാഹനപരിശോധന ശക്തമാക്കിയതിനെ തുടർന്ന്
നെറ്റ് പട്രോളിങ്ങ് പാർട്ടി അലർട്ട് ചെയ്തതിൻെറ ഭാഗമായി പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർണ്ണാടക രജിസ്ട്രേഷൻ വാഹനങ്ങളായ കറുത്ത നിറത്തിലുള്ള Tata Indica കാറിലും കറുപ്പ് നിറത്തിലുള്ള Royal Enfield Motor cycle ലും ആയി മൂന്ന് സ്ത്രീകളും 2 ട്രാൻസ്ജെൻറേഴ്സും അടങ്ങുന്ന 8 ആംഗ സംഘത്തെ പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടുകയായിരുന്നു.
കണിമംഗലം സ്വദേശിയായ സ്പാ ജീവനക്കാരിയുടെ കൂടെ 3 സ്ത്രീകളും സ്പാ ജീവനക്കാരായി താമസിച്ചുവന്നിരുന്നു. ഈ വീട്ടിലേക്കാണ് വൈകീട്ട് 12 മണിയോടെ പെപ്പർ സ്പ്രേയും ആയുധവുമായി പ്രതികൾ അതിക്രമിച്ചുകയറിയത്. സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും മറ്റുള്ളവരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപെടുത്തി
ഇവരുടെ കൈവശമുണ്ടായിരുന്ന കൈവശമുണ്ടായിരുന്ന 5 മൊബൈൽ ഫോണുകളും 1 പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപയും അനിതയുടെ ഗൂഗിൾ പേ എക്കഔണ്ടിൽ നിന്നും പ്രതികളുടെ നിർദ്ദേശ പ്രകാരം ഏതോ എക്കൌണ്ടിലേക്ക് അനിതയെ ദേഹോപദ്രവം ഏൽപ്പിച്ചും ഭീഷണിപ്പെടുത്തിയും പാസ്സ് കൈക്കലാക്കി 20,000 രൂപ ബലമായി അയപ്പിക്കുകയും ചെയ്തു. പിന്നീട് വനിതകളെ ഭീഷണിപ്പെടുത്തി പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ട് പോവുകയായിരുന്നു.
തുടർന്ന് സ്പാ ഉടമസ്ഥ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിസരവാസികളിൽ നിന്നും മറ്റും വിവരം ലഭിച്ച പോലീസ് ഇക്കാര്യം ഉടൻ തന്ന സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ്, അസി കമ്മീഷണർ ശശീധരൻ എന്നിവരെ അറിയിക്കുകയും കമ്മീഷണറുടെ നിർദ്ദേശപ്രകാരം പെട്ടന്നുതന്നെ പ്രതികൾക്കായുള്ള അന്വേഷണം ആരംഭിക്കുകയും പരിക്ക് പറ്റിയ സ്ത്രീകളെ ആശുപത്രിയിൽ ചികിൽസക്ക് അയക്കുകയും ചെയ്തു.
ഈ സമയം തൃശ്ശൂർ സിറ്റിയിലെ തൃശ്ശൂർ, ഒല്ലൂർ സബബ്ഡിവിഷനുകളിലെ എല്ലാ സ്റ്റേഷൻ മൊബൈലുകളേയും, ഹൈവേ മൊബൈലുകളേയും, അലെർട്ട് ചെയ്ത് പരിശോധന ശക്തമാക്കുകയും ചെയ്തു. സൈബർ സെല്ലിൻറെ സഹയത്താലും പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുടെ കൃത്യമായ സേവനത്തിലും പ്രതികളെ പീച്ചീ പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടിക്കാട് എന്ന സ്ഥലത്ത് കണ്ടെത്തി പിടികൂടുകയും ചെയ്തു.
പരിശോധനയിൽ ആവലാതിക്കാരുടെ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെടുത്തു. .അന്വേഷണത്തിൽ പ്രതികളിൽ ആഞ്ജലീയ എന്ന യുവതി സ്പാ ഉടമസ്ഥ നടത്തി വന്നിരുന്ന Spa യിലെ മുൻ ജീവനക്കാരിയായിരുന്നുവെന്ന് വ്യക്തമായി. പ്രതികളെ കുറിച്ചും മറ്റും അന്വേഷണം നടക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷർ നകുൽ ആർ ദേശ്മുഖ് അറിയിച്ചു.
നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാലു, സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കെ കെ, സന്തോഷ് കുമാർ എൻപി, സിവിൽ പോലീസ് ഓഫീസർമാരായ, പ്രീബു, ജിൻറാ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷീജ എന്നവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നതാണ്


