PUDUKAD-NEWS-PUTHUKAD-NEWS

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ജിം ട്രെയിനർ പിടിയിൽ.

തൃശ്ശൂർ : വിവാഹന മോചിതനാണെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച വടൂക്കര മനവഴിയിലുള്ള ജിം ട്രെയിനറും പാലക്കൽ സ്വദേശിയുമായ തൈവളപ്പിൽ വീട്ടിൽ അജ്മൽ ടി.എസ് (30) എന്നയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റു ചെയ്തത്.
2026 ഫെബ്രുവരിയി ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സത്രീയെ വിവാഹ വാഗ്ദാനം നടത്തി ജിംനേഷ്യം സെൻററിൽവച്ച് പലദിവസങ്ങളിലായി ലൈംഗികപീഡനം നടത്തുകയായിരുന്നു.
ഇക്കാര്യത്തിന് സ്ത്രീ നെടുപുഴ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും. പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയുമായിരുന്നു. അന്വേഷണത്തിൽ പ്രതി നെടുപുഴ സ്റ്റേഷനിലെ മാനഹാനിയുമായി ബന്ധപ്പെട്ട ഒരു കേസിലും ചേർപ്പ് പോലീസ് സ്റ്റേഷനിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസിലും ഉൾപ്പെട്ട കേസുകളിലെ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ രതിമോൾ,സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനൂപ്, അനിൽകുമാർ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ അബീഷ്, മേഘ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top