PUDUKAD-NEWS-PUTHUKAD-NEWS

ഗാനമേളക്കിടെ സംഘർഷം : 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

വടക്കേക്കാട് : ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ 4 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂർ നെല്ലിക്കത്തറ സ്വദേശി കാക്കശ്ശേരി വീട്ടിൽ സായൂജ്, (21), പുല്ലാംവളപ്പ് കാക്കനാട് വീട്ടിൽ അജീഷ് (32), ചക്കിത്തറ, നെല്ലിക്കത്തറ കണ്ണേങ്കലത്ത് വീട്ടിൽ ജിതിൻ (28) തോട്ടുപുറത്ത് രാഖിൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്‌ത്.
സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ് കേസിന് ആസ്പ്‌പദമായ സംഭവമുണ്ടായത്. വടക്കേക്കാട് എസ്എച്ച്ഒ രമേശിന്റെ നേതൃത്വത്തിൽ എസ്ഐ – കെ പി മൻസൂർ, സിപിഓമാരായ പ്രദീപ്, റോഷൻ, റെജിൻ, ബൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Spread the love
See also  NEWS 24 04 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top