PUDUKAD-NEWS-PUTHUKAD-NEWS

ബോസ്റ്റൺ മാരത്തണിലേക്ക് തൃശൂർ ഗഡിയും

കൊടുങ്ങല്ലൂർ:കഠിനമായ യോഗ്യത മാനദണ്ഡങ്ങൾമറികടന്ന് ബോസ്റ്റൺ മാരത്തണിന് യോഗ്യതനേടി ശ്രീനാരായണപുരം സ്വദേശി സജിത്ത്പ്രകാശൻ. ഈ വർഷം കാനഡയിൽ നടന്ന 42കിലോമീറ്റർ മെസ മാരത്തൺ മൂന്ന് മണിക്കൂർ22 മിനിറ്റിൽ പൂർത്തിയാക്കിയാണ് ഈ55കാരൻ യോഗ്യത നേടിയത്. ബോസ്റ്റണും 42കിലോമീറ്റർ മാരത്തണാണ്. 1897-ലാണ്ബോസ്റ്റൺ മാരത്തൺ തുടങ്ങിയത്.പ്രൊഫഷണൽ അത്ലറ്റുകൾക്ക് പോലുംയോഗ്യത ലഭിക്കാൻ പ്രയാസമുള്ളമത്സരമാണ്. 2021-ൽ ഫോർട്ട് മക്മറെമാരത്തണിൽ മൂന്ന് മണിക്കൂർ 52 മിനിറ്റിൽഓടിയെത്തിയാണ് സജിത്തിൻ്റെ തുടക്കം.2022-ൽ എഡ്മൻ്റണിൽ ഇത് 3.36മണിക്കൂറായി കുറച്ചു. 2023-ൽകാൽഗറിയിലെ 50 കിലോമീറ്റർ അൾട്രാമാരത്തണിലും മികച്ച പ്രകടനം നടത്തി.ശസ്ത്രക്രിയക്ക് വിധേയനായതോടെ കരിയർഅവസാനിച്ചെന്ന് കരുതിയെങ്കിലുംപരിശീലനം തുടർന്നു. 2025-ൽ എഡ്മന്റണിലെ100 കിലോമീറ്റർ ‘ബ്ലാക്ക്ഫൂട്ട്’ അൾട്രാമാരത്തണും കാൽഗറി അയൺമാൻ 70.3(ഹാഫ് ട്രയാത്തൺ) മത്സരവുംപൂർത്തിയാക്കിയതോടെ ആത്മവിശ്വാസമായി.പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് സജിത്ത് പ്രകാശൻ പറഞ്ഞു. കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്.

Spread the love
See also  ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ചങ്ങാത്തകളരി ക്യാമ്പ് നാലാം ദിവസത്തിലേക്ക് കടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top