PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ പടക്ക വ്യാപാരം : വാഹന പരിശോധനയിൽ ഒരാൾ പിടിയിൽ.

മണ്ണുത്തിയിൽ നടന്ന വാഹനപരിശോധനയിലാണ് സുപ്രീം കോടതി നിരോധിച്ച ഓൺലൈൻ പടക്കവ്യാപാരവുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവകാശിയിലെ നാരണാപുരം, പുതൂർ സ്വദേശിയായ പിള്ളയാർ കോവിൽ തെരുവിലെ കാളിരാജ് (35) എന്നയാളെ മണ്ണുത്തി പോലീസ് പിടികൂടിയത്.
5.3.2026 തിയ്യതിയാണ് കേസിദാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി ഇൻസ്പെക്ടർ കെ.ജെ ജിനേഷും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഓൺലൈനിൽ ലഭിച്ച ഓർഡർ അനുസരിച്ച് ശിവകാശിയിലെ അയ്യനാർ ക്രാക്കേഴ്സ് എന്ന കമ്പനിയിൽ നിന്നും
മതിയായ രേഖകളില്ലാതെ വിതരണം ചെയ്യാൻ കൊണ്ടുവന്ന പടക്കങ്ങളോടുകൂടിയ വാഹനം പിടികൂടിയത്. സംഭവത്തിൽ മണ്ണുത്തിപോലീസ് എക്സ്പ്ളോസീവ് ആക്റ്റ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love
See also  ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top