PUDUKAD-NEWS-PUTHUKAD-NEWS

കുടിവെള്ള ക്ഷാമം.യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി   കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ചാപ്പാറ പന്തീരാംപാല റോഡ് ഉൾപ്പെടെ മേഖലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പുല്ലൂറ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പുല്ലൂറ്റ് ചാപ്പാറ ജംഗ്ഷനിൽ നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷകാലം ബഡ്ജറ്റുകളിൽ തുക വകയിരുത്തിയതല്ലാതെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ എടുത്തുപറയത്തക്ക യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് ജനീഷ് പറഞ്ഞു. കുടിവെള്ളം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നിരിക്കെ പത്തും പന്ത്രണ്ടും ദിവസങ്ങൾ കൂടുമ്പോഴാണ് വെള്ളം പൈപ്പുകളിൽ എത്തുന്നത്.40 വർഷം മുമ്പ് സ്ഥാപിച്ച ജലസംഭരണിയും വിതരണ പൈപ്പുകളുമാണ് നിലവിലുള്ളത്.ഉപഭോക്താക്കളുടെ വർധനവിന് അനുസൃതമായി പുതിയ ജല സംഭരണിയും പൈപ്പുലൈനുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടന്നിട്ടില്ല. ഇതു തന്നെയാണ് 60 വർഷത്തിലേറെ പഴക്കമുള്ള തൃശ്ശൂർ – കൊടുങ്ങല്ലൂർ പാതയിലെ പുല്ലൂറ്റ് പാലത്തിൻ്റെ സ്ഥിതിയും..ടി.എൻ.പ്രതാപൻ എം.എൽ.എ.യായിരുന്ന കാലത്തെ വികസന പ്രവർത്തനങ്ങ ളല്ലാതെ മറ്റൊന്നും ഇവിടെ നടന്നിട്ടില്ലെന്നും ഇത് പരിഹരിക്കാൻ യു.ഡി.എഫ് ഭരണത്തിൽ വരണമെന്നും ജനീഷ് കൂട്ടി ചേർത്തു.ദേശീയപാത നിർമ്മാണമായാലും, തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണമായാലും ആരും മേൽനോട്ടം വഹിക്കാനില്ല എന്ന സ്ഥിതിയാണ് .ധർണ്ണയിൽ യു.ഡി.എഫ് മേഖല ചെയർമാൻ സി.എസ്.തിലകൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് ബ്ളോക്ക് പ്രസിഡണ്ട് ഇ.എസ്.സാബു, യു ഡി എഫ് മണ്ഡലം ചെയർമാൻ പി.വി.രമണൻ, കൗൺസിലർ കവിത മധു, മുസ്ലീംലീഗ് നേതാവ് പി എ. സീതി മാസ്റ്റർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ എ.എം.അബ്ദുർജബ്ബാർ സ്വാഗതവും കെ.കെ.ചിത്രഭാനു നന്ദിയും പറഞ്ഞു. കെ.പി.സുനിൽകുമാർ, പി.എൻ.മോഹനൻ, കെ.ജി.മുരളീധരൻ, ടി.കെ.ലാലു, യൂസഫ് പടിയത്ത്, നിഷാ ഫ്ക ര്യാപ്പിള്ളി, കെ.രതീഷ്, സുലൈമാൻപാരിപറമ്പിൽ, പോളി വിതയത്തിൽ, ഇ എസ്.സിറാജ് എന്നിവർ നേതൃത്വം നൽകി.

See also  2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top