PUDUKAD-NEWS-PUTHUKAD-NEWS

നാലു കിലോയോളം തൂക്കം വരുന്ന കഞ്ചാവ് സഹിതം യുവതിയെ പിടികൂടി.

കുന്നംകുളം : പുതിയ ബസ്റ്റാൻഡിൽ നിന്നും നാലു കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടി; യുവതിയെ ഡാൻസാഫ് ലഹരിവിരുദ്ധസംഘം പിടികൂടി. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നും ഒഡീഷ സ്വദേശിയായ രേണു ബാല ബഹറ (45) എന്നിവരിൽ നിന്നാണ് ഡാൻസാഫ് ലഹരിവിരുദ്ധസംഘം 4 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
ഇന്ന് (7.3.2026) കുന്നംകുളം സ്റ്റേഷൻ പരിധിയിൽ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വച്ച് തൃശ്ശൂരിൽ നിന്നും സ്വകാര്യ ബസിൽ വന്നിറങ്ങിയ ഒറീസ സ്വദേശിനിയിൽ നിന്നും 2 ബാഗിൽനിന്നുമാണ് ഡാൻസാഫ് സംഘം ഏകദേശം നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ ഐ പി എസ് ൻെറ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിലെ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് പോലീസ് ഉദ്യോഗസ്ഥർ വൈകിട്ട് രണ്ട് മണിയോടെ കുന്നംകുളം ബസ്റ്റാൻഡിൽ നിന്നും ഒഡീഷ സ്വദേശിയെ തടഞ്ഞു വെക്കുകയായിരുന്നു.
കഞ്ചാവ് ഒറീസയിൽ നിന്നും കച്ചവടം ചെയ്തു വരുന്ന സ്ത്രീയാണെന്നും വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പരൂരിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Spread the love
See also  ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top