PUDUKAD-NEWS-PUTHUKAD-NEWS

അന്താരാഷ്ട്ര വനിതാ ദിന പരിപാടി സംഘടിപ്പിച്ചു.

തളിക്കുളം : വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് അങ്കണവാടികൾ വഴി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിന പരിപാടി തളിക്കുളം പതിനാലാം വാർഡിൽ നടന്നു. വാർഡ് മെമ്പർ പി എസ് സുൽഫിക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുതിർന്ന റിട്ടേർഡ് അധ്യാപിക നിർമല ടീച്ചറെ ചടങ്ങിൽ ആദരിച്ചു.
സ്ത്രീ ശാക്തീകരണവും, നിയമ അവബോധ ക്ലാസിനും കൗൺസിലിങ്ങിനും തളിക്കുളം കുടുംബശ്രീ സി ഡി എസ് കമ്മ്യൂണിറ്റി കൗൺസിലർ സുഗീഷ്മ എ .എസ് നേതൃത്വം നൽകി.  കുടുംബശ്രീ ചെയർപേഴ്സൺ ഹണി പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു.
സി ഡി എസ് മെമ്പർമാരായ നീതു പ്രേംലാൽ, സീനത്ത് അഷ്‌റഫ്‌, അംഗനവാടി ടീച്ചർമാരായ ശിവലക്ഷ്മി, ഷീബ, സംഘടക സമിതി ഭാരവാഹികളായ നബീസ നസീർ, വിജയ ലക്ഷ്മി ആപറമ്പത്ത്, ലീല മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  ഗ്രാമീണ കൂട്ടായ്മയ്ക്ക് പുതിയ അധ്യായം രചിച്ച് “ആദരണീയം” സംഗമം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top