PUDUKAD-NEWS-PUTHUKAD-NEWS

സീറ്റ് നിഷേധം; പ്രതിഷേധവുമായി നാട്ടിക എം.എൽ.എ സിസി മുകുന്ദൻ. 

നാട്ടിക : സീറ്റ് നിഷേധിക്കപ്പെട്ടതിൽ പരസ്യ പ്രതിഷേധവുമായി സിപിഐ നേതാവും നാട്ടിക എംഎൽഎ സിസി മുകുന്ദൻ. എല്ലാ എംഎൽഎമാർക്കും രണ്ട് തവണ മത്സരിക്കാൻ അവസരം നൽകിയപ്പോൾ തന്നെ മാത്രം എന്തിന് ഒഴിവാക്കി എന്നാണ് മുകുന്ദന്റെ ചോദ്യം.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ മുകുന്ദൻ ഒരു പുതുമുഖത്തിനു വേണ്ടിയാണ് തന്നെ ഒഴിവാക്കിയില്ലെങ്കിൽ മനസ്സിലാക്കാമായിരുന്നു എന്നും കൂട്ടിച്ചേർത്തു. തനിക്ക് പാർട്ടിക്കുവേണ്ടി ഒരു പൈസ പോലും ഉണ്ടാക്കാൻ കഴിയാത്ത സ്തുതിയാണെന്നും നാട്ടികയിലെത് പെയ്മെന്റ് സീറ്റാണെന്നും മുകുന്ദൻ തുറന്നടിച്ചു.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല എന്ന് മുകുന്ദൻ പറഞ്ഞു.
സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. പാർട്ടിയിലെ വിഭാഗീയത കാരണമാണ് ഒഴിവാക്കപ്പെട്ടതെന്നും മുകുന്ദൻ പറഞ്ഞു. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ ലാലൂരിനെ 28,431 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.സി. മുകുന്ദൻ നിയമസഭയിലേക്ക് എത്തിയത്.
കുറച്ചുകാലമായി പാർട്ടിയുമായി അത്ര സുഖത്തിലല്ല സി.സി. മുകുന്ദൻ. അതേസമയം ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് ഗീതാഗോപി പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്നും ഗീതാഗോപി പറഞ്ഞു.

Spread the love
See also  44 വർഷം സർവ്വീസ് ചെയ്ത അംഗൻവാടി ടീച്ചറെ അനുമോദിച്ച് സൗഹൃദ ഫൗണ്ടേഷൻ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top