PUDUKAD-NEWS-PUTHUKAD-NEWS

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി പെരുവനത്ത് വീട്ടിൽ രാജൻ (74) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ചെമ്മാപ്പിള്ളി കടവിന് സമീപം മൃതദേഹം കണ്ടത്.
തുടർന്ന് പോലീസ് എത്തി വഞ്ചിക്കാരുടെ സഹായത്തോടെ കരയിലേക്കെടുത്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തൃപ്രയാർ പാലത്തിനടുത്ത് രാജ് കാർടെക്ക് എന്ന സ്ഥാപന നടത്തിവരികയായിരുന്നു രാജൻ. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top